ഷോളയൂര്‍ : ഗ്രാമ പഞ്ചായത്തില്‍ ആയുഷ്മാന്‍ഭവ പ്രോഗ്രാമിന്റെ ഭാഗമായി ജനപ്രതി നിധികള്‍ക്കായി ക്ഷയരോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ക്ലാസെടു ക്കാനും പഞ്ചായത്ത് തലത്തില്‍ ക്ഷയരോഗം ഇല്ലാതാക്കുന്നതിനായി നിക്ഷയ് മിത്ര പ്രോജക്ട് ആരംഭിക്കാനും തീരുമാനമായി. ഷോളയൂര്‍ പഞ്ചായത്തിനെ ക്ഷയരോഗ മുക്ത പഞ്ചായത്താക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ വാര്‍ഡ് അംഗങ്ങ ള്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി. വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിച്ച് കഫം പരിശോധന കൂട്ടുന്നതിനും രോഗങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്തംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഷോളയൂര്‍ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ ടി.ബി രോഗികള്‍ക്കും ന്യൂട്രിഷ ണല്‍ കിറ്റ് നല്‍കുന്നതിനുള്ള പ്രൊജക്ട് വെയ്ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് യോഗ ത്തില്‍ പറഞ്ഞു. രോഗലക്ഷണമുള്ള എല്ലാവരും കഫം പരിശോധനാ നടത്തണമെന്നും ഇതിനുള്ള സൗകര്യം ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെ ന്നും ഡോ. വൈശാഖ് ബോധവത്ക്കരണ ക്ലാസില്‍ അറിയിച്ചു. ഷോളയൂര്‍ ഗ്രാമപഞ്ചായ ത്ത് വൈസ് പ്രസിഡന്റ് രാധ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ജിതേഷ്, ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. കാളിസ്വാമി, എസ്.ടി.എല്‍. എസ്. അജീഷ് എന്നിവര്‍ പങ്കെടുത്തു.
