മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാടിന് സമീപം ലോറിയും ബൈ ക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നസുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷ ബാലേശ്വര്‍ മോടിഗഞ്ച് സ്വദേശി പ്രതികുമാര്‍ ദാസ് (21) ആണ് മരിച്ചത്. പരിക്കേറ്റ ആന്ധ്രാ സ്വദേശി ബദരി നാരായണനെ (21) മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മരപൊടി കയറ്റി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയും എതി രെ കോയമ്പത്തൂരില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മി ലാണ് കൂട്ടിയിടിച്ചത്. കോയമ്പത്തൂരില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികും ബദരി യും മറ്റ് നാലു സുഹൃത്തുക്കള്‍ക്കൊപ്പം മൂന്ന് ബൈക്കുകളിലായി വയനാട്ടിലേക്ക് വി നോദ സഞ്ചാരത്തിനായി പോകും വഴിയായിരുന്നു അപകടം. പ്രതികിന്റെ മൃതദേ ഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
