ചിറ്റൂര്‍ : ജനങ്ങളുടെ ആശ്രയകേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എം.എല്‍.എയുടെ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് 2023-24 ല്‍ നിന്നും ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പ്രിന്റര്‍ കം സ്‌കാനര്‍, തഹസില്‍ദാര്‍മാര്‍ക്കുള്ള ലാപ്‌ടോപ് വിതരണം എന്നിവയുടെ ഉദ്ഘാടനം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ തീരുമാനങ്ങളും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കണം. ചിറ്റൂര്‍ താലൂക്കിനെ മാതൃക താലൂക്കാ ക്കി മാറ്റുന്നതിനുവേണ്ട എല്ലാ സഹായങ്ങളും മന്ത്രിയുടെയും കെ. ബാബു എം.എല്‍.എ യുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ ഓഫീസുകള്‍ സ്മാര്‍ ട്ടാക്കുന്നതിന്റെ ഭാഗമായി ചിറ്റൂര്‍, എലവഞ്ചേരി എന്നീ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റാനുള്ള ഉത്തരവായിട്ടുണ്ട്. സ്മാര്‍ട്ട് വില്ലേജുകള്‍ക്കുള്ള സൗക ര്യം എല്ലാ വില്ലേജുകളിലും കൊണ്ടുവരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെക്കണം. ഇ-സേവന സംവിധാനം മുഖേനയുള്ള മുഴുവന്‍ സേവനങ്ങളും ഉപയോഗപ്ര ദമാകുന്ന രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെ ന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പ്രിന്റര്‍ കം സ്‌കാനറും ത ഹസില്‍ദാര്‍മാര്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും മന്ത്രി നിര്‍വഹിച്ചു. കെ. ബാബു എം. എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ചിറ്റൂര്‍ തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, ബി.ഡി.ഒ വി ഷാജി ഡാനിയല്‍, ചിറ്റൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍ വില്ലേജ് ഓഫീസര്‍മാര്‍, വകുപ്പ് മേധാവിക ള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.