അഗളി: അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി 43 സാമൂ ഹികപഠനമുറികള്‍ സജീവം. സ്‌കൂള്‍ പഠനസമയത്തിന് ശേഷം വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെ ട്യൂഷന്‍, പി.എസ്.സി ക്ലാസുകള്‍ പഠനമുറികളിലൂടെ നല്‍കുന്നു. അവ ധി ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ലഘുഭ ക്ഷണവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. അതിനായി ഓരോ പഠനമുറികളിലും ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്.അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മിക വുറ്റതാക്കുക ലക്ഷ്യമിട്ട് 2017-18 കാലഘട്ടത്തിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ട പ്പാടിയില്‍ സാമൂഹിക പഠന മുറികള്‍ ആരംഭിച്ചത്. പഠനമുറിക്കായി 2,71,11,634 രൂപ ഇതുവരെ അനുവദിച്ചു. ബെഞ്ച്, ഡെസ്‌ക്, ടി.വി, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ പഠന മുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്.