അഗളി: അട്ടപ്പാടി ടി.ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ഷയരോഗ നിയന്ത്രണ ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗും സംഘടിപ്പിച്ചു. ക്ഷയരോഗമുക്ത അട്ടപ്പാടി എന്നതാണ് ലക്ഷ്യം. നിലവില്‍ 26 രോഗികളാണ് ചികിത്സയിലുള്ളത്. ക്ഷയരോഗം നേരത്തെ കണ്ടെത്തി രോഗ പകര്‍ച്ച കുറയ്ക്കുക, രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുക, ഊരുകളില്‍ ഇതിന്റെ പ്രാധാന്യം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബോധവല്‍ക്കരണം. അട്ടപ്പാടി ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വൈശാഖ് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാന്തന്‍, എസ്.ടി.എല്‍.എസ് അജീഷ് എന്നിവരും സംബന്ധിച്ചു.