മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളുടെ ദീര്‍ഘകാല ആവശ്യമായ സബ്‌സ്റ്റേഷന്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കപ്പെടു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളെജില്‍ നടന്ന കരുതലും കൈത്താങ്ങും മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉന്നയിച്ച അഭ്യര്‍ത്ഥനയില്‍ മേല്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
നിലവില്‍ മണ്ണാര്‍ക്കാട്, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ പഞ്ചായത്തുകളി ലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഓവര്‍ലോഡ് ആകുന്നത് മൂലവും ചെറിയ മഴയോ കാറ്റോ വന്നാല്‍ തന്നെ ഈ പഞ്ചായത്തുകളില്‍ ദീര്‍ഘ സമയത്തേക്ക് വൈദ്യുതി തടസ്സ പ്പെടാറുണ്ട്. മൂന്ന് പഞ്ചായത്തുകള്‍ക്കായി 33 കെ.വി സബ്‌സ്റ്റേഷന്‍ എങ്കിലും അനുവ ദിക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച പരാതിയിന്മേലാണ് മന്ത്രി മറുപടി നല്‍കിയത്.