മണ്ണാര്‍ക്കാട്: ഭിന്നശേഷിയ്ക്ക് പുറമെ കാഴ്ച്ച കുറവ്. കൈ വിരലുകളും കണ്ണുകളും ബയോമെട്രിക് സംവിധാനത്തിലൂടെ സ്കാന്‍ ചെയ്യാനും സാധിക്കുന്നില്ല. അതു കൊണ്ട് തന്നെ തെങ്കര ചെറുംകുളം സ്വദേശിനി സ്മിത (36) യ്ക്ക് ആധാര്‍ എടുക്കാന്‍ സാധിക്കു ന്നില്ല.ആധാര്‍ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് തടസപ്പെടുകയും ലഭ്യമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് തടസപ്പെടുമോയെന്ന ഭീതിയിലുമാണ് സ്മിതയും കുടും ബവും കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ നേരിട്ടെത്തിയത്.പ്രശ്നം കേട്ട റിഞ്ഞ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്മിതയ്ക്ക് അടിയന്തരമായി ആധാര്‍ തയ്യാറാക്കാന്‍ തെങ്കര പഞ്ചായത്ത് സെക്രട്ടറിയ്ക്ക്നിര്ദ്ദേശം നല്‍കുകയായിരുന്നു.