മണ്ണാര്‍ക്കാട്: അലനല്ലൂര്‍, കോട്ടപ്പാടം, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെ ള്ള വിതരണ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒമ്പത് വര്‍ഷങ്ങ ള്‍ക്കു മുന്‍പ് തന്നെ കുടിവെള്ള വിതരണ പദ്ധതിക്കായി 157 കോടി രൂപ അനുവദിച്ചി രുന്നു. കിഫ്ബി വഴി പ്യൂരിഫയിങ് പ്ലാന്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വെള്ള ടാങ്കും വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതും ആണ് ഇനി യുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. തച്ചനാട്ടുകര ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉന്നയിച്ച പരാതിയിന്മേലാണ് മന്ത്രി നടപടി സ്വീകരിച്ചത്.