അദാലത്ത് വേദിയില്‍ നേരിട്ടും പരാതികള്‍ സ്വീകരിക്കും

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ ഇതു വരെ ലഭിച്ചത് 3813 പരാതികള്‍. പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, റവന്യൂ വകുപ്പുകളു മായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.

മെയ് 16 മുതല്‍ 26 വരെ ജില്ലയിലെ ഏഴ് താലൂക്കുകളിലായാണ് അദാലത്ത് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അദാലത്ത് വേദിയില്‍ മന്ത്രിമാര്‍ക്ക് നേരിട്ട് കൈമാ റാനും അവസരമുണ്ട്. പരാതികളില്‍ സാധ്യമാകുന്നപക്ഷം അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. അല്ലാത്തപക്ഷം തുടര്‍നടപടികളെടുക്കും.

മെയ് 16 ന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയം, 18 ന് ആലത്തൂര്‍ അലിയ മഹല്‍ ഓഡിറ്റോറിയം, 20 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, 22 ന് ഒറ്റപ്പാലം മനി ശ്ശേരി കെ.എം ഓഡിറ്റോറിയം, 23 ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 25 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയം, 26 ന് അട്ടപ്പാടി അഗളി ഇ.എം.എസ് ഹാള്‍ എന്നിവിടങ്ങ ളില്‍ അദാലത്ത് നടക്കും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതലാണ് അദാലത്തുകള്‍ ആരംഭിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!