കോട്ടോപ്പാടം: ഭക്തജനങ്ങളെ സാക്ഷിയാക്കി തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.ഇനി തിരുവിഴാംകുന്നിന് ഉത്സവനാളുകള്‍.തിങ്കളാഴ്ച രാത്രി എട്ടിന് ക്ഷേത്രം മേല്‍ശാന്തി മേലേടത്ത് ശങ്കരന്‍ നമ്പൂ തിരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് കലാമണ്ഡലം റോഷിന്‍ ചന്ദ്രന്‍ അവത രിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി. 29ന് രാത്രി 7.30ന് നാലുശ്ശേരിക്കുന്ന് ശ്രീദുര്‍ഗ്ഗ അവത രിപ്പിക്കുന്ന തിരുവാതിരക്കളി,കോഴിക്കോട് സരസ്വതി നൃത്തകലാലയം അവതരിപ്പി ക്കുന്ന നൃത്തനൃത്ത്യങ്ങള്‍,30ന് പാത്രി 8.30ന് മണ്ണാര്‍ക്കാട് ഗോള്‍ഡന്‍ മെലഡീസ് അവത രിപ്പിക്കുന്ന ഭക്തിഗാനമേളയും അരങ്ങേറും.
ഉപദേവതകളായ കോട്ടയില്‍ ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയാണ് താലപ്പൊലി. വിശേഷാല്‍ പൂജകളും പ്രസാദവിതരണവും ഉണ്ടാകും.വൈകീട്ട് ഏഴിന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ കൃഷ്ണന്‍ ശ്രീകൃഷ്ണപുരം അവതരിപ്പിച്ച ചാക്യാര്‍കൂത്തും അര ങ്ങേറും.29ന് തൃപുരാന്തകന്‍ ക്ഷേത്രത്തിലും 30ന് വേട്ടക്കരന്‍ ക്ഷേത്രത്തിലും താല പ്പൊലി നടക്കും.വിശേഷാല്‍ പൂജകളും പ്രസാദവിതരണവുമുണ്ടാകും.
നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍31നാണ് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ വിശേ ഷമായ താലപ്പൊലി മഹോത്സവം.രാവിലെ 8.30ന് താലപ്പൊലി കൊട്ടിയറിയിക്കും. തുടര്‍ന്ന് നിറപറയെടുപ്പ്,ആറാട്ട് അരിയേറ് എന്നിവയുമുണ്ടാകും.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വാദ്യമേള അകമ്പടിയോടെ ആറാട്ട് പുറപ്പെടും.ഗജവീരന്‍ നന്ദിലത്ത് ഗോപാ ലകൃഷ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റും.ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തോടെ പ്രദക്ഷിണ മുണ്ടാകും.3.30ന് തൃപുരാന്തകന്‍ ക്ഷേത്രസന്നിധിയില്‍ ദേശവേലകളുടെ സംഗമമു ണ്ടാകും.വൈകീട്ട് മേളം,ദീപാരാധന,സേവ രാത്രിയില്‍ അത്താഴ പൂജ,കരിങ്കാളി ട്രൂപ്പി ന്റെ നാടന്‍പാട്ട്,മണ്ണാര്‍ക്കാട് ഹരിയും സദനം രാമകൃഷ്ണനും ചേര്‍ന്നവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക,രാത്രി 12ന് കേളി തുടര്‍ന്ന് പറ്റ്,താലപ്പൊലി പുറപ്പാട്,അരിയേറ്,പ ഞ്ചവാദ്യം,ഇടയ്ക്ക പ്രദക്ഷിണം,മേളം എന്നിവയുണ്ടാകും.ഏപ്രില്‍ 1ന് ഉപദേവതയായ അയ്യപ്പക്ഷേത്രത്തിലും താലപ്പൊലി നടക്കും.2ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി പൂജയും നടക്കും.
പൂരത്തിന്റെ ഏറ്റവും നല്ല കാഴ്ചകള്‍ പകര്‍ത്തി നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടു ക്കപ്പെടുന്ന ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് പൂരാഘോഷ കമ്മിറ്റി അവാര്‍ഡും ഏര്‍പ്പെ ടുത്തിയിട്ടുണ്ട്.ഏപ്രില്‍ 10നുള്ളില്‍ 18X12 സൈസിലുള്ള കളര്‍ പ്രിന്റുകള്‍ ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്നും ഒരാളില്‍ നിന്നും പരമാവധി ആറ് ഫോട്ടോ കള്‍ മാത്രമേ സ്വീകരിക്കൂവെന്നും പൂരാഘോഷ കമ്മിറ്റി അറിയിച്ചു.