മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വ്യാഴാഴ്ച കൊടിയേറും.വൈകീട്ട് 6.30നും 7.30നും ഇടയിലാണ് ചടങ്ങ്.ഇതോടെ മാര്‍ച്ച് ഏഴ് വരെ നീണ്ട് നില്‍ക്കുന്ന പൂരോഘോഷത്തിന് കൊഴുപ്പേകും.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് താന്ത്രിക ചടങ്ങുകള്‍ നട ക്കുക.
രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ നാദസ്വരം,മേളം അകമ്പടിയോടെ ആറാട്ടെഴുന്നെ ള്ളിപ്പ് നടക്കും, വൈകുന്നേരം മൂന്നിന് കലാമണ്ഡലം പ്രൊഫ. രാമചാക്യാരുടെ ചാക്യാ ര്‍കൂത്ത് അവതരണവും അഞ്ചിന് പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാദ സ്വരവുമുണ്ടാകും. കെടിയേറ്റിന് ശേഷം അത്താളൂര്‍ ശിവന്റെ നേതൃത്വത്തിലുള്ള തായമ്പകയും നടക്കും. കൊമ്പ് പറ്റ്, കുഴല്‍പറ്റ് എന്നിവക്കുശേഷം രാത്രി പത്തിന് ആറാട്ടെഴുന്നെള്ളിപ്പും മേളം-ഇടയ്ക്ക പ്രദക്ഷിണവും നടക്കും.
രണ്ടാം പൂരമായ ബുധനാഴ്ച ആറാട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം,തായമ്പക,പ്രശസ്ത തബലിസ്റ്റ് രത്‌നശ്രീ അയ്യര്‍ പങ്കെടുത്ത മെഗാ മെജസ്റ്റിക് ഫ്യൂഷന്‍ തുടങ്ങിയവ നടന്നു.