അലനല്ലൂര്‍: എ.എം.എല്‍.പി.സ്കൂളില്‍ കഴിഞ്ഞ ഒരു മാസമായി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ഫെസ്റ്റ് സമാപിച്ചു. വിദ്യാലയത്തിലെ 325 കുട്ടികളും ഇംഗ്ലീഷ് പ്രായോഗിക പ്ര വര്‍ത്തനങ്ങളില്‍ പങ്കാളികളായി സ്കിറ്റുകള്‍, സംഭാഷണങ്ങള്‍, വിവരണങ്ങള്‍, റൈ മുകള്‍, സ്വയം പരിചയപ്പെടുത്തലുകള്‍ എന്നിവ അവതരിപ്പിച്ചു. കുട്ടികള്‍ തയ്യാറാ ക്കിയ ചാര്‍ട്ടുകള്‍,ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും, സുവനീര്‍ പ്രകാശനവും നടന്നു.പി.പി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസര്‍സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പ്രധാന അധ്യാപകന് കെ എ സുദര്ശനകുമാര്,ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ് വീനര് രവിശങ്കര്‍.എ.ആര്, ജോ.കണ് വീനര് എസ്.ആര്,ഹബീബുള്ള, ഇംഗ്ലിഷ് ട്രെയിനര്‍ മുസ്തഫ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ടി.ഷംസുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.