പാലക്കാട് :കെ.എസ് .ആര്‍. ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഫെ ബ്രുവരി 15, 21, 27 തിയതികളിലായി നടത്തുന്ന നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയി ല്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആഡംബര കപ്പലില്‍ അഞ്ച് മണിക്കൂര്‍ 44 കിലോമീറ്റര്‍ സംഗീത വിരുന്നിന്റെ അകമ്പടിയോടെ യാത്ര ചെയ്ത്, അത്താഴ വിരുന്നും ഒരുക്കുന്നതാണ് നെഫ ര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഇത് വരെ 59 യാത്രകള്‍ നടത്തിയിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ നടത്തുന്ന യാത്രയുടെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ 9947086128 നമ്പറില്‍ ബന്ധപ്പെടുകയോ, വാട്ട്സ് ആപ്പ് സന്ദേശം അയ ക്കുകയോ ചെയ്യാം. ഫെബ്രുവരി 27 ന് ഗവിയിലേയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ നെല്ലിയാമ്പതി യാത്രയും ഉണ്ട്.
