കല്ലടിക്കോട്:ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി എത്തിയ റെവന്യു ഉദ്യോഗസ്ഥന് ആശുപത്രിയില്‍ കുഴ ഞ്ഞ് വീണ് മരിച്ചു.ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം പാലക്കാട് റെവന്യു ഇന്സ്പെ ക്ടറായ ശ്രീകൃഷ്ണപുരം തിരുവാഴിയോട് സ്വദേശി ജയപ്രകാശ് (45) ആണ് മരിച്ചത്. വെ ള്ളിയാഴ്ച രാവിലെ കരിമ്പ ഒന്ന് വില്ലേജ് ഓഫീസില്‍ ജയപ്രകാശിന് തൊണ്ട വേദന അനു ഭവപ്പെട്ടതിനെ തുടര്‍ന്ന് തച്ചമ്പാറയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടുകയാ യിരുന്നു.ഇവിടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നതിനായി കാത്തിരിക്കുന്നതിനിടെ യാണ് ജയപ്രകാശ് കുഴഞ്ഞ് വീണത്.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപ ത്രിയിലേക്ക് കൊണ്ട് പോയി.കേരള എന്‍ജിഒ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി യാണ് മരിച്ച ജയപ്രകാശ്.മാതാവ്: രാജമ്മ. ഭാര്യ: ദിവ്യ. മക്കള്‍: ആദിത്യ (വിദ്യാര്‍ത്ഥി), ഋഷികേശ്(വിദ്യാര്‍ത്ഥി)