അലനല്ലൂര്‍: സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പൊതുസമൂഹവും അംഗങ്ങളും ഇടപാ ടുകാരും വഞ്ചിതരാകരുതെന്ന് ഭരണസമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സംഘത്തിന്റെ മുന്‍കാല ഭരണ സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോ പിച്ച് ചിലര്‍ സംസ്ഥാന സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു.ഇതുമായി ബന്ധ പ്പെട്ട് അന്വേഷണവും വകുപ്പുതല നടപടിക്രമങ്ങളും നടന്ന് വരികയാണ്.ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് ചുമതലയേറ്റ സിപിഎമ്മിന് ഭൂരിപക്ഷമുള്ള നിലവിലെ ഭരണസ മിതിക്ക് പരാതിയില്‍ സൂചിപ്പിക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യാതൊരു ഉത്തര വാദിത്തവും ഇല്ല.അന്വേഷണവുമായോ അന്വേഷണത്തിന്റെ ഭാഗമായുള്ള മറ്റേതെങ്കി ലും നടപടിക്രമങ്ങൡലാ നിലവിലെ ഭരണസമിതി ചുമതലയെടുത്തത് മുതല്‍ യാതൊ രു ഇടപെടലും നടത്തിയിട്ടില്ല.തുടര്‍ന്നും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരി ക്കുക.അന്വേഷണം പൂര്‍ത്തീകരിച്ച് സഹകരണ നിയമം അനുശാസിക്കും വിധം സഹ കരണ വകുപ്പ് സ്വീകരിക്കുന്ന ഉചിതമായ ഏത് നടപടിയേയും നിലവിലെ ഭരണസമിതി സ്വാഗതം ചെയ്യും.
2008 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ് സംഘം പ്രവര്‍ത്തിച്ച് വരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രവര്‍ത്തന ലാഭത്തിലുമാണ്.നിലവില്‍ 75 ലക്ഷം രൂപ ഓഹരി മൂലധ നവും 36.83 കോടി രൂപ നിക്ഷേപവും പത്ത് കോടി രൂപ സംഘത്തിന്റേതായി വിവിധ ബാങ്കുകളില്‍ നിക്ഷേപവും 29.17 കോടി രൂപ വായ്പ ബാക്കി നില്‍പ്പുമുണ്ട്.സംഘത്തിന് സുസ്ഥിരമായ സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയു മുണ്ടാകേണ്ടതില്ലെന്നും പ്രസിഡന്റ് റംഷീക്ക് അറിയിച്ചു.
