അഗളി: മരങ്ങള്‍ പൊട്ടി വീണ് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാ ഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഏഴാം വളവിലാണ് അപകടം.തീപിടിച്ച് ഒരു മരം കടപുഴകി മറ്റൊന്നിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.തടി പാറക്കെട്ടുകള്‍ ക്ക് മുകളില്‍ നിന്നെങ്കിലും വൃക്ഷത്തലപ്പ് റോഡിലേക്ക് ചാഞ്ഞ് കിടന്നതിനാല്‍ വാഹ ന ഗതാഗതം സ്തംഭിച്ചു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്സെത്തി യാണ് മരം മുറിച്ച് നീക്കിയത്.പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും റോഡിലേക്ക് ചാഞ്ഞ് കിടന്ന മരത്തടി ഇലക്ട്രിക് ബീഞ്ച് ഉപയോഗിച്ച് വലിച്ച് താഴെയിട്ടാണ് മുറിച്ചത്. റോ ഡിലേക്ക് ചാഞ്ഞ് കിടന്നിരുന്ന ചില്ലകളും മറ്റും വെട്ടി നീക്കി ഒരു വശത്ത് കൂടെ വാഹന ങ്ങളെ കടത്തി വിട്ടു.5.45 ഓടെയാണ് ഇതുവഴി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാ നായത്.
രണ്ടര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടതോടെ ഇരുദിശകളില്‍ നിന്നായെത്തിയ നൂറ് കണക്കിന് വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്.ഫയര്‍ സ്റ്റേഷന് ഓഫീസര്‍ നന്ദകൃഷ്ണനാഥ്,സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ രന്തിദേവന്,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ രഖില്‍,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ രാഹു ല്‍,സജിത്,റിജേഷ്,രമേഷ്,ഹോം ഗാര്‍ഡ് അന്‍സല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റിയത്.
