മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് മേഖലയുടെ ആരാച്ചാര്‍ ആവരു തെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി ജാഫര്‍ പറഞ്ഞു.കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് 48-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ജീവനക്കാരുടെ ആനു കൂല്ല്യങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു.ലീവ് സറണ്ടര്‍ തടഞ്ഞ് വെച്ചും, ക്ഷാമ ബത്ത അനുവദിക്കാതെയും സര്‍ക്കാര്‍ ജീവനക്കാരെ പ്രയാസത്തിലാ ക്കുകയാണെന്നും ജാഫ ര്‍ ചൂണ്ടിക്കാട്ടി.
ബ്രാഞ്ച് പ്രസിഡന്റ് ഉസ്മാന്‍ കരിമ്പനക്കല്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എന്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി ഗോപീദാസ്,ജില്ലാ വൈസ് പ്രസി ഡന്റ് സുജേഷ്,മുന്‍ ജില്ലാ പ്രസിഡന്റ് കെ മണികണ്ഠന്‍,മുന്‍ ജില്ലാ ഭാരവാഹികളായ അബ്ദുറഹ്മാന്‍ പോത്തുകാടന്‍,എം അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ക്ഷാമ ബ ത്ത കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടര്‍ ഉത്തരവ് പുന: പരിശോധിക്കുക, മെഡി സെപ്പ് പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികളെ ലിസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.പുതിയ ഭാരവാഹികള്‍:നഷീദ് പിലാക്കല്‍ (പ്രസിഡന്റ്),കെ മനോജ് (സെക്രട്ടറി),മഞ്ജു ബി നായര്‍ (ട്രഷറര്‍).