ഒറ്റപ്പാലം:ലൈസന്‍സ് ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനും മസ്റ്റര്‍റോള്‍, ഇന്സ്പെക്ഷന്ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാതെയിരുന്നതിനും കോതകുറുശ്ശി പനമണ്ണ ചങ്ങരത്തൊടി ഇന്‍ഡസ്ട്രീസ് കൈവശക്കാരനും മാനേജരുമായ സി. രാജന് ആറായിരം രൂപ പിഴശിക്ഷ വിധിച്ച് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവായി. ഒറ്റപ്പാലം അഡീഷണല്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ (റിട്ടയേര്‍ഡ്) ടി.എസ്. ജയദേവന് ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.