ഒലവക്കോട്: ആലപ്പുഴ ചേര്‍ത്തല സ്വദേശി രാജനാണ് (32) പിടിയിലായത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാമത്തെ പ്ലാറ്റ് ഫോമില്‍ നിന്നാണ് എട്ട് കിലോ 380 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസിന്റെ പിടിയിലായത്. പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് റെയില്‍വേ പോലീസ് എം ഷറഫുദ്ദീന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഓണം അവധിക്ക് ശേഷം ലഹരി കടത്തിനെതിരെ പ്രത്യേക പരിശോധന നടത്തി വരികയാണ്. ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രമേശ് കുമാര്‍,എം സുനില്‍ എസ്പിസിഒമാരായ ജോസഫ്,ഷംസീര്‍ അലി,ഹരിദാസ്, ലിജോ,സജികുമാര്‍, ഡബ്ല്യു സി പി ഒമാരായ ശ്രീജി അര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.