മണ്ണാര്‍ക്കാട്:നെല്‍കൃഷിയെ കുറിയെ കുറിച്ച് പഠിക്കാന്‍ കൃഷിയി ല്‍ പങ്കാളികളായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ് കൂളിലെ വളണ്ടിയര്‍മാര്‍.കൈതച്ചിറയില്‍ ടി പി അവറാന്റെ ഉടമ സ്ഥതയിലുള്ള വയലിലാണ് നെല്‍കൃഷിയിറക്കാന്‍ കുട്ടികളും കൂടിയത്.കഴിഞ്ഞ ദിവസം ഇവര്‍ പാടത്ത് ഞാറ് പറിച്ച് നട്ടു.രാവിലെ മുതല്‍ ഉച്ച വരെ നടന്ന നടീലില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെ ടുത്തു.കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ വളണ്ടിയര്‍മാര്‍ പങ്കാളിക ളാകും.പദ്ധതി പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാസിം നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചു. എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ യൂസഫലി,മുഹമ്മദ് ഹബീബുല്ല, ടി.പി അവറാന്‍,വളണ്ടിയര്‍ ലീഡര്‍ റന തുടങ്ങിയവര്‍ സംസാരിച്ചു.