പാലക്കാട്: രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തില്‍ വില കാണി ക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും (സ്റ്റാമ്പ് ഡ്യൂ ട്ടി) ഫീസും ഈടാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ആധാര ത്തില്‍ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.കലക്ടറുടെ (ജില്ലാ രജിസ്ട്രാര്‍) ഉത്തരവ് പ്രകാരം അടക്കേണ്ട കുറവ് മുദ്ര(സ്റ്റാമ്പ് ഡ്യൂട്ടി) യുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി. കുറവ് രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കോമ്പൗണ്ടിങ് പദ്ധതി പ്ര കാരം കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സെപ്റ്റംബര്‍ 27 ന് അദാലത്ത് നടത്തും. ആധാരം അണ്ടര്‍ വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് www. keralaregistration.gov.in ല്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങ ള്‍ക്ക്: ഫോണ്‍: 0491 2505201.