അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സ്വാതന്ത്ര്യദിനം വി പുലമായി ആഘോഷിച്ചു.അക്കാഡമിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ. സെക്കരിയ്യ സ്വലാഹി പതാക ഉയര്‍ത്തി.പീസ് പബ്ലിക് സ്‌കൂള്‍ പ്രി ന്‍സിപ്പാള്‍ ടി.കെ. അബൂബക്കര്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി പി.പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, പി.ഉസ്മാന്‍ മിശ്കാത്തി, യൂസുഫ് മദനി,വി. അലി,അനീസ് മാസ്റ്റര്‍, ഹാഫിസ് ബുഖാര്‍,സി. യൂസുഫ് ഹാജി, മുസ്തഫ കെ.വി. തുടങ്ങിയ വര്‍ പ്രതിഭകളെ ആദരിച്ചു. പി.മുസ്തഫ മാസ്റ്റര്‍ ചടങ്ങുകള്‍ നിയന്ത്രി ച്ചു.അബ്ദുല്‍ ബാസിത് കെ.പി,അമീര്‍ ബാബു.ടി,മുബശ്ശിര്‍ സ്വാലാ ഹി,സി.എച്ച്. ആഷിക് സ്വലാഹി,കെ.ഫാത്തിമ ടീച്ചര്‍,എം. ഷൗക്ക ത്തലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളുടെ കലാപ രിപാടികളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!