ചിറ്റൂർ: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.

ജില്ലാ പട്ടികവർഗ വികസന ഓഫീസറുടെ പ്രവർത്തന പരിധിയിൽ ലാൻഡ് പദ്ധതിപ്രകാരം വിലയ്ക്ക് വാങ്ങിയ 2.19 ഏക്കർ ഭൂമിയുടെ യും നിക്ഷിപ്ത വനഭൂമി പ്രകാരം ഏറ്റെടുത്ത 8 ഏക്കർ ഭൂമിയുടെയും പട്ടയവിതരണം, അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടു ത്തി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ കുന്നങ്കാട്ടുപതി കോള നിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതിക ളുടെ പ്രഖ്യാപനം, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളെ ആദരിക്കൽ, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം, അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീസ് എന്നിവരുടെ നിയമന ഉത്തരവ്, ജീവനോപാധി ഉപകരണങ്ങളുടെ വിതരണം എന്നിവ മന്ത്രി നിർവഹിച്ചു.

പട്ടയ വിതരണംമൂലം ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യണമെന്നും
രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും ജീവാനോപാധി ഉപ കരണങ്ങൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്നും വരുമാനം കൃത്യമായി ഉപയോഗപെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ മൃൺമയി ജോഷി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡൻറ് അഡ്വ. വി. മുരുകദാസ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജി. രാധാകൃഷ്ണൻ, പട്ടികവർഗ ഉപദേശക സമിതി അംഗം എം. ശ്രീധരൻ, ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. അജീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!