അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.പ്രതിഭ പതാകയുയര്‍ത്തി. സ്റ്റുഡ ന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ പരേഡ്, റാലി എന്നിവയും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് നടത്തിയ ഫ്‌ലാഷ് മോബും അരങ്ങേറി.ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍ പരേഡ് അഭിവാദ്യം സ്വീകരിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല ഷാജഹാന്‍, പി.ടി .എ. വൈസ് പ്രസിഡന്റ് സക്കീര്‍ നാലുകണ്ടം, എസ്.പി.സി. ഗാര്‍ഡി യന്‍ പ്രസിഡന്റ് രാജേഷ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.റഹ്മത്ത്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി.അബ്ദുന്നാസര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ബി.ഹരിദാസ്, വി.പി.അബൂബക്കര്‍, പി.ദിലീപ്, എന്നിവര്‍ സംസാരി ച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശഭക്തി ഗാനങ്ങള്‍ ആലപി ച്ചു.വിദ്യാര്‍ത്ഥികളായ പി.ആദില്‍ ഹാമിദ്, സി.ഹന്‍ഷ, എന്‍.റിഷ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് സിപി.ഒ മാരായ ടി.യു.അഹമ്മദ് സാബു,റീന, അധ്യാപകരായ സി.ജി.വിപിന്‍, കെ. ഹംസക്കുട്ടി, എ.സുനിത, കെ.ടി.സക്കീന, വി.പി.നൗഷിദ, സി.സിദ്ദീഖ്, സി.ബഷീര്‍, എസ്. പി.സി. പരേഡ് കമാന്റര്‍ കെ.ആര്‍. നന്ദിത, സെക്കന്റ് ഇന്‍ കമാ ന്റര്‍ അല്‍ഫ, സ്‌കൗട്ട്‌സ് ലീഡര്‍ കെ.അഭിഷേക്, ഗൈഡ്‌സ് ലീഡര്‍ കെ.ദേവിക, ലിറ്റില്‍ കൈറ്റ്‌സ് ലീഡര്‍ എ.ദിയ ഹന്ന, ജെ.ആര്‍.സി ക്യാപ്റ്റന്‍മാരായ ടി.എ.അന്‍ഹാജ് അഹ്‌സന്‍, ഷഹാന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!