അഗളി : കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആധുനിക ചികിത്സ സംവിധാനങ്ങള്‍ ഒരുക്കണമെന്നും യുവത യുടെ കലാകായിക മികവുകള്‍ പരിപോഷിപ്പിക്കാന്‍ മൈതാനവും വായനശാലകളും വേണമെന്നും ബാലസംഘം അട്ടപ്പാടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശിവദാസ മേനോന്‍ നഗറില്‍ (ഇഎംഎസ് ടൗണ്‍ ഹാള്‍, അഗളി) ബാ ലസംഘം ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി രാഹേഷ് സമ്മേളനം ഉദ്ഘാട നം ചെയ്തു. ഏരിയ കണ്‍വീനര്‍ എ പരമേശ്വരന്‍ അധ്യ ക്ഷനായി. ഏ രിയ സെക്രട്ടറി സി എ ഹസീന പതാക ഉയര്‍ത്തി. ബാലസംഘം ജി ല്ലാ അക്കാദമിക് കണ്‍വീനര്‍ സി പി സുധാകരന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ജെയിംസ്, കെ വി അനീഷ്, ടി രവി, ശ്രീലക്ഷ്മി ശ്രീകുമാര്‍, എന്‍ ജംഷീല്‍, ഡിവൈ എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ജെയ്‌സണ്‍ ജെയിംസ്, ബാലസംഘം ഏരിയാ കമ്മിറ്റി അംഗങ്ങളായ ലിന ലത്തീഫ്, അനഘ ബാലന്‍, ഫിദ ഫാത്തിമ എന്നി വര്‍ സംസാരിച്ചു.ഏരിയ കോര്‍ഡിനേറ്റര്‍ എം അരുണ്‍ സ്വാഗതവും കെ സിയാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പവിത്ര ബിജു (പ്രസിഡന്റ്), ലിന ലത്തീഫ്, വിവേക് (വൈസ് പ്രസിഡന്റ്), കെ സിയാദ് (സെക്രട്ടറി), അനഘ ബാലന്‍, അക്ഷര രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), എ പരമേശ്വരന്‍ (കണ്‍ വീനര്‍), കെ അനില്‍ കുമാര്‍, സി എ ഹസീന (ജോയിന്റ് കണ്‍വീ നര്‍), എം അരുണ്‍ (കോര്‍ഡിനേറ്റര്‍), ശ്രീലക്ഷ്മി ശ്രീകുമാര്‍ (രക്ഷാ ധികാരി), ഫിദ ഫാത്തിമ, ശരണ്യ, അഞ്ജന ദേവി, സാനിയ സജി, കെ ആര്‍ നിവേദ്, അശ്വിസ്, അജയ് പ്രസാദ്, അനിറ്റ, ശ്രീകല ഷാജി, സുനിത രവീന്ദ്രന്‍, പി എസ് അജിമോന്‍, തങ്കമ്മ ഭരതന്‍, ടി പി രാജ ശ്രീ, മഹേശ്വരി രവികൃഷ്ണന്‍, ഗിരിഷ്, കണ്ണമ്മ മുരുകന്‍.