അലനല്ലൂര്‍: എസ് എസ് എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സവ് മാളിക്കുന്നില്‍ സമാപിച്ചു.രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോ ത്സവില്‍ എട്ട് യൂണിറ്റുകളില്‍ നിന്നായി നൂറ്റി അമ്പതോളം വിദ്യാര്‍ ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മത്സരിച്ചു. വഴങ്ങല്ലി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. മാളിക്കുന്ന്, അലനല്ലൂര്‍ യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.സമാപന സംഗമം മാളിക്കുന്ന് മഹല്ല് ഖത്വീ ബ് നൗഷാദ് സഖാഫി പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ ശുക്കൂര്‍ സ അ്ദി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുനീര്‍ അഹ്‌സനി ഒമ്മല സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന് ഫല പ്രഖ്യാപനം നിര്‍വഹിച്ചു.സെക്ടര്‍ സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ആഗസ്റ്റ് 5, 6 തിയ്യതികളില്‍ തിരുവിഴാംകുന്നില്‍ വച്ച് നടക്കുന്ന ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കും.കെ സി അശ്‌റഫ് സഅ്ദി,മുഹമ്മദ് ഫള്ല്‍ സഖാഫി കെ കെ ,ശുഐബ് അലനല്ലൂര്‍ സംസാരിച്ചു. സി പി ബാപ്പുട്ടി ഹാജി, മിദ്‌ലാജ് അവണ ക്കുന്ന്, നവവി അലനല്ലൂര്‍, ഹാഫിള് ശഫീഖ് സഖാഫി പാലോട് ശബീബ് കൊമ്പാക്കല്‍കുന്ന്, ഇസ്ഹാഖ് സഖാഫി താനൂര്‍,മുബശിര്‍ എ പി,ഹുസൈന്‍ മുസ്ലിയാര്‍,ജഅ്ഫര്‍ സഖാഫി പങ്കെടുത്തു.