അലനല്ലൂര്‍: ഒപ്പനയും,മെഹന്തിഫെസ്റ്റുമൊക്കെയായി ബലിപെ രുന്നാള്‍ ആഘോഷമാക്കി എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂള്‍.നാടന്‍ കലാരൂപങ്ങളെ പരിചയപ്പെടുത്തുക, പരമ്പരാഗത സൗന്ദര്യവര്‍ധക വിദ്യകളില്‍ അറിവും പ്രാവീണ്യവും വളര്‍ത്തുക ആഘോഷങ്ങളില്‍ എല്ലാവരേയും പങ്കെടുപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.വാര്‍ഡ് മെമ്പര്‍ പി.സജ്‌ന സത്താര്‍ ഉദ്ഘാ ടനം ചെയ്തു.പിടിഎ പ്രസിഡന്റ് എം.ജിനേഷ് അധ്യക്ഷനായി. പി ടിഎ വൈസ് പ്രസിഡന്റ് പി.നൗഷാദ്,എസ്എം.സി വൈസ് ചെയ ര്‍മാന്‍ കെ.ഗോപാലകൃഷ്ണന്‍,വി.ഫസ്ബിയ,പി.ഷാഹിന എന്നിവര്‍ സംബന്ധിച്ചു.പ്രധാന അധ്യാപകന്‍ പി.നാരായണന്‍, സി.ജമീല, എന്‍.അലി,കെ രമാദേവി,പി.ജിഷ,സി.പി വഹീദ,എ.നുസൈബ, കെ.പി സാലിഹ,പി.പ്രിയ,ഇ.പ്രിയങ്ക,സി.പി മുഫീദ,കെ.ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.