മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ജൂലൈ 2ന് നടന്ന ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോ ഫ്റ്റ് വെയര്‍ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാര്‍ഥികളില്‍ 1,908 വിദ്യാലയങ്ങളില്‍ നിന്നുള്ള 61,275 വിദ്യാര്‍ ഥികളാണ് 2022-25 വര്‍ഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ത്.അഭിരുചി പരീക്ഷയില്‍ 25 ശതമാനത്തിലധികം മാര്‍ക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റില്‍ കൈറ്റ്സ് ഓണ്‍ ലൈന്‍ മാനേജ്മെന്റ് സിസ്റ്റം ലോഗിനില്‍ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരീക്ഷാഫലം സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. പതിനഞ്ച് സ്‌കൂ ളുകളുടെ ഫലം സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് പ്രസിദ്ധപ്പെ ടുത്തും. ഇതോടെ നിലവില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി 1.84 ലക്ഷം കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സില്‍ അംഗങ്ങളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!