കോട്ടോപ്പാടം: ആഗോള ഫാം പ്ലാറ്റ് ഫോം ശൃംഖലയിലെ ഇന്ത്യയിലെ ആദ്യത്തെ യൂണിറ്റ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ സ് യൂണി വേഴ്‌സിറ്റിയുടെ തിരുവിഴാംകുന്ന് ക്യാമ്പസില്‍ സ്ഥാപിത മായി.കന്നുകാലി വളര്‍ത്തലിനായി സുസ്ഥിര ഭൂവിനിയോഗം എങ്ങ നെ സാധ്യമാക്കാം എന്ന് കണ്ടെത്തുന്നതിനായി ദീര്‍ഘകാല കൃഷി യിട പരീക്ഷണത്തിനായി 120 ഏക്കറിലാണ് സൈലന്റ് വാലി ഫാം പ്ലാറ്റ് ഫോം എന്ന പേരില്‍ പരീക്ഷണ സംവിധാനം ഒരുക്കിയിരി ക്കുന്നത്.

30 ഏക്കറില്‍ ജൈവ കൃഷി രീതിയും,30 ഏക്കറില്‍ കേരള അഗ്രിക ള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ശുപര്‍ശ ചെയ്തിട്ടുള്ള ശാസ്ത്രീയ വളപ്രയോ ഗ രീതിയും ബാക്കിയുള്ള 30ഏക്കറില്‍ ഗുണനിലവാരം മെച്ചപ്പെടു ത്തുന്നതിനുള്ള കൃഷി രീതികളുമാണ് പരീക്ഷിക്കുന്നത്.കോവിഡ് മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ മനുഷ്യന്റെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുന്നതിന് സംരക്ഷിത പ്രകൃതി യും മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംഘടിത ഗവേഷണവും ആവശ്യമാകുന്ന സാഹചര്യത്തിലാണ് സൈലന്റ് വാലി ഫാം പ്ലാറ്റ് ഫോം സ്ഥാപിതമായിരിക്കുന്നത്.ഈ ഫാം പ്ലാറ്റ് ഫോമുകളില്‍ നിന്നും ലഭിക്കുന്ന ശാസ്ത്രീയമായ അറിവ്‌ ഈ രംഗത്തെ നയ രൂപീകരണത്തിന് സഹായമാകും.

മൂന്ന് പ്രധാന രീതിയിലുള്ള ഉല്‍പ്പാദന രീതികളുടെ വിലയിരുത്ത ലാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.ജൈവീക രീതി,കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ രീതി,ഉത്പന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഇതര മാര്‍ഗം എന്നിവയാണ്. മണ്ണി ന്റെ ഘടനയിലും പോഷണത്തിലും വരുന്ന മാറ്റങ്ങള്‍, സസ്യങ്ങളി ല്‍ എങ്ങനെ പ്രകടമാകുന്നു,സസ്യഭോജികളായ മൃഗങ്ങളില്‍ ഇത് മൂലമുണ്ടാകുന്ന മാറ്റങ്ങള്‍,മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഉത്പന്ന ങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം പ്ദ്ധതിയില്‍ വിലയി രുത്തി വരുന്നു.ഇന്ത്യയിലാദ്യമായിട്ടാണ് ഇത്രയും വിശാലമായിട്ടുള്ള ഒരു ദീര്‍ഘകാല പരീക്ഷണ സംവിധാനം ഒരുക്കുന്നതെന്ന് കന്നു കാലി ഗവേഷണ കേന്ദ്രം തലവനും പദ്ധതി കോ ഓര്‍ഡിനേറ്ററു മായ ഡോ.പി ടി സുരാജ് പറഞ്ഞു.

ലോകത്ത് മാതൃകാഫാമുകളുടെ ഒരു ശൃംഖല രൂപീകരിക്കുകയും സുസ്ഥിര കന്നുകാലി വളര്‍ത്തലിനാവശ്യമായ ശാസ്ത്രീയ മാര്‍ഗ ങ്ങള്‍ കണ്ടെത്തുകയുമാണ് ആഗോള പ്ലാറ്റ് ഫോം ശൃംഖലയുടെ ലക്ഷ്യം.അന്താരാഷ്ട്രതലത്തില്‍ ഗവേഷകരെ പരിശീലിപ്പിച്ചെടു ക്കുന്നതിനും സാങ്കേതിക വിദ്യകള്‍ പങ്കുവെക്കുന്നതിനും 23 ആ ഗോള ഗവേഷണ സ്ഥാപനങ്ങളും 15 ഫാം പ്ലാറ്റ് ഫോമുകളുമുള്ള ഈ ശൃംഖല പ്രവര്‍ത്തിച്ചു വരുന്നു.ലോകമെമ്പാടുമുള്ള സുസ്ഥിരമായ ഉല്‍പ്പാദന വ്യവസ്ഥയുടെ ഭാവി ആസൂത്രണത്തിനായി വലിയ വിവര അടിസ്ഥാനം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഒരു ആഗോള ശൃംഖല സ്ഥാപിക്കു യെന്ന ഉദ്ദേശത്തോടെയാണ് ആഗോള ഫാം ശൃംഖല പ്രൊജക്ട് ആരം ഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!