കോട്ടോപ്പാടം : കച്ചേരിപ്പറമ്പില്‍ ജനവാസ മേഖലയിലിറങ്ങിയ കാ ട്ടാനയും കുട്ടിയാനയും വീട്ടുവളപ്പിലെത്തി നിലയുറപ്പിച്ചത് പരിഭ്രാ ന്തി പരത്തി.വന്‍തോതില്‍ കൃഷി നാശവും വരുത്തി.ശനിയാഴ്ച രാ ത്രിയിലാണ് കാട്ടാനകള്‍ പ്രദേശത്തിറങ്ങിയത്.രാത്രി 11 മണിയോ ടെ പാലോലി മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലേക്ക് കയറുകയായി രുന്നു.ഇവിടെ മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ വീട്ടുകാരും പ്രദേശവാസികളും ഭീതിയിലായി.പ്ലാവില്‍ നിന്നും ചക്ക പറിക്കുന്ന തിനിടെ തള്ളിയ റബ്ബര്‍ മരം വീണ് രണ്ട് വൈദ്യുതി കാലുകള്‍ തക ര്‍ന്നു.തെരുവു വിളക്കും നശിച്ചു.കുറുബത്തൂര്‍ അലിയുടെ കവുങ്ങു കളും ചക്കാലകുന്നന്‍ അഷ്‌റഫിന്റെ തെങ്ങുകളും മുതുകുറ്റി കുഞ്ഞാലിയുടെ റബര്‍ മരങ്ങളും കാട്ടാന നശിപ്പിച്ചു.വലിയ സാമ്പ ത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് പേറേണ്ടി വന്നിരിക്കുന്നത്.കൃഷി നാശം വിതച്ച് പ്രദേശത്ത് വിഹരിച്ച കാട്ടാന പിന്നീട് കാടു കയറു കയായിരുന്നു.
വനയോര പ്രദേശമായ കച്ചേരിപ്പറമ്പില്‍ കാലങ്ങളായി കാട്ടാന ശല്ല്യം നേരിടുന്നുണ്ട്.ചക്കയുടെ സീസണായതോടെ കാട്ടാനശല്ല്യം അധികരിച്ചിട്ടുണ്ട്.കൃഷിയെടുത്ത് ജീവിക്കാന്‍ പോലും കര്‍ഷകരെ വന്യജീവികള്‍ സമ്മതിക്കുന്നില്ല.വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് കാട്ടാനകള്‍ കൂട്ട മായി എത്തുന്നത്.17 ഓളം വരുന്ന കാട്ടാനകള്‍ സ്ഥിരമായി കൃഷിയ ടങ്ങളിലെത്തി നാശം വിതക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത് .കാട്ടാനകളിറങ്ങുമ്പോള്‍ വനപാലകരെത്തി പടക്കം പൊട്ടിച്ചും മറ്റും തുരത്തി പോകുന്നതല്ലാതെ കാടിറങ്ങി ജനവാസ മേഖലയി ലേക്കുള്ള ഇവയുടെ വരവിന് തടയിടാന്‍ വനംവകുപ്പ് ശാശ്വതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധവും നിലനില്‍ക്കു ന്നുണ്ട്.
ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ വരവിന് തടയിടുന്ന തിനായി കുന്തിപ്പാടം തേക്കംതിട്ട ഭാഗത്ത് ഒരു കിലോ മീറ്ററോളം ദുരത്തില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം വനംവകുപ്പ് പദ്ധതിയിട്ടിരുന്നു.മലയിറങ്ങി കുന്തിപ്പാടം ഭാഗത്തു കൂടെയാണ് കാട്ടാനകള്‍ കച്ചേരിപ്പറമ്പിലേക്ക് കാട്ടാനകളെത്തുന്ന തെന്നത് കണക്കിലെടുത്താണ് തൂക്കുവേലി സ്ഥാപിക്കാനായി തീ രുമാനിച്ചത്.എന്നാല്‍ പദ്ധതി എങ്ങുമെത്തിയിട്ടില്ല.റെയില്‍ ഫെന്‍ സിംഗ് പോലുള്ള ശക്തമായ പ്രതിരേധ സംവിധാനം വനാതിര്‍ത്തി യില്‍ സ്ഥാപിച്ച് കര്‍ഷകരുടെ ജീവനും സ്വത്തും കൃഷിയുമെല്ലാം കാട്ടാനയില്‍ നിന്നും രക്ഷിക്കാനാവശ്യമായ നടപടികള്‍ അടിയ ന്തരമായി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.