മണ്ണാര്‍ക്കാട്: നവകേരളം കര്‍മ്മപദ്ധതി,വിദ്യാകിരണം മിഷന്റെ ഭാ ഗമായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നെച്ചുള്ളി ഗവ.ഹൈസ്‌കുളി ല്‍ ഒരു കോടി ചെലവില്‍ നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ഉ ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വ ഹിച്ചു.സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സഹകരണ വും നാടിന്റെ പങ്കാളിത്തവും വിദ്യാഭ്യാസ മേഖലയില്‍ വലിയ നേ ട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് സഹായകമായെന്ന് മുഖ്യമന്ത്രി പറ ഞ്ഞു.കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയെന്നത് സര്‍ക്കാരിന്റെ വലിയ ലക്ഷ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞു തുടങ്ങിയപ്പോഴാണ് വലിയ വിഭാഗം കുട്ടികള്‍ വിദ്യാഭ്യാസത്തിനാ യി മറ്റു മേഖലകള്‍ തെരഞ്ഞെടുത്തത്.എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ 10.48 ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.വി.കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയായിരുന്നു. എക്‌സി ക്യു ട്ടീവ് എഞ്ചിനീയര്‍ പാലക്കാട് കെ.സി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.ലക്ഷ്മിക്കുട്ടി,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തി ല്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്,സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര മടത്തുംപള്ളി,സഹദ് അരിയൂര്‍, നൗ ഫല്‍ തങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീത ടീച്ചര്‍,പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ കുത്തനിയില്‍,വിജയലക്ഷ്മി,രാജന്‍ ആമ്പാടത്ത്,വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ പി.കൃഷ്ണന്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വിജയകുമാരി,വിദ്യാകിരണം പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി അനില്‍കുമാര്‍,ഡയറ്റ് പ്രതിനിധി ടി.പി രാജഗോപാല്‍,ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് അലി,കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ കെ.മുഹമ്മദ് അലി,പിടിഎ പ്രസിഡന്റ് കെ.പി മുഹമ്മദ് മുസ്തഫ,എസ്എംസി ചെയര്‍മാന്‍ പൊന്‍പാറ അലവി,എംപിടിഎ പ്രസിഡന്റ് ജുമൈല,സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം,മുന്‍ പിടിഎ പ്രസിഡന്റ് ഐലക്കര മുഹമ്മദാലി,മുന്‍ എസ്എംസി ചെയര്‍മാന്‍ ബെന്നി ജോസഫ്,സ്റ്റാഫ് സെക്രട്ടറി എം.സി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാന അധ്യാപിക എസ്.ശാലിനി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ.ജ്യോതി നന്ദിയും പറഞ്ഞു.