മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതല ത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കാന്‍ ബാലാവകാശ കമ്മീഷ ന്‍ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശിശുസൗ ഹാര്‍ദപരവും സുതാര്യവുമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ കൂ ട്ടായ ഇടപെടലുകള്‍ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷ ണ സമിതി രൂപീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ ചെയര്‍പേ ഴ്സണ്‍ കെ.വി മനോജ് കുമാര്‍, അംഗം ബി.ബബിത എന്നിവരുടെ ഡി വിഷന്‍ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും, ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ ഫെസിലിറ്റേറ്ററും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ വൈസ് ചെയര്‍പേഴ്സണും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡല്‍ ഓഫീസറും ജില്ലാ നിരീക്ഷണ സമിതിയുടെ ഭാഗമാകും.ജില്ലാ നിയമ സേവന അതോറിറ്റി മെമ്പര്‍ സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി-എസ്.ജെ ആന്‍ഡ് പി.യു, ഡി.വൈ.എസ്.പി-എസ്.സി.ആര്‍.ബി, തദ്ദേശ സ്വയം ഭരണം, എക്സൈസ്, വിദ്യാഭ്യാസം എന്നിവയുടെ ഡി.ഡിമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വികസന ഓഫീസര്‍മാര്‍, പോക്സോ പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവര്‍ അംഗങ്ങളുമായി ജില്ലാ നിരീക്ഷ ണ സമിതി രൂപീകരിക്കുന്നതിനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടു ള്ളത്.

ജില്ലാ നിരീക്ഷണ സമിതികള്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ കൂടണം. ഓരോ കര്‍ത്തവ്യ വാഹകരും നിയമം നടപ്പാക്കുമ്പോള്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങള്‍ രേഖാമൂലം ജില്ലാ നിരീക്ഷണ കമ്മിറ്റിയില്‍ വിശദീകരിക്കേണ്ടതാണ്. കര്‍ത്തവ്യവാഹകര്‍ വിശദീകരിച്ച കാര്യ ങ്ങളില്‍ സ്വീകരിച്ച നടപടിക്രമങ്ങളും സ്വീകരിക്കേണ്ട നടപടിക്ര മങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ജില്ലാ നിരീക്ഷണ കമ്മിറ്റി യില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വകുപ്പ് തല ത്തില്‍ തരംതിരിച്ച് രേഖാമൂലം പോക്സോ നിരീക്ഷണ സംവിധാ നമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിക്കണം. നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാന ത്തില്‍ ബന്ധപ്പെട്ട കര്‍ത്തവ്യവാഹകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. ജില്ലയില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കമ്മീഷനെ രേഖാമൂലം അറിയി ക്കണമെന്നും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

പോക്സോ നിയമം – 2012 ന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ കര്‍ത്തവ്യവാഹകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്ന തിന് നിയമവുമായി ബന്ധപ്പെട്ട എല്ലാ ജില്ലാ വകുപ്പ് മേധാവികളും കൂടിച്ചേര്‍ന്ന് വിശകലനം ചെയ്ത് തുടര്‍ നടപടിക്രമങ്ങള്‍ സ്വീകരി ക്കേണ്ടത് അനിവാര്യമാണ്. കമ്മിറ്റി സംഘടിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ ശിശു സംരക്ഷണ ഓഫീസ റുടെ ചുമതലയാണ്. ശുപാര്‍ശകളിന്‍മേല്‍ വനിത-ശിശു വികസന വകുപ്പ് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!