അഗളി: അട്ടപ്പാടി ട്രൈബല്‍ ഫുട്ബോള്‍ ലീഗ് 2022ന് തുടക്കമായി. അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകള്‍ പരി പോഷിപ്പിക്കുക ലഹരിയില്‍ നിന്നും മദ്യത്തില്‍ നിന്നും യുവ ജനങ്ങളെ മാറ്റുക ലക്ഷ്യമിട്ട് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് യുവജനങ്ങള്‍ക്കായി ട്രൈബല്‍ ഫുട് ബോള്‍ ലീഗ് എന്ന പേരില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കു ന്നത്. 25 വരെ നടക്കുന്ന മേളയില്‍ 36 ട്രൈബല്‍ യൂത്ത് ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.മെയ് 25നാണ് ഫൈനല്‍.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് ഫുട്ബോള്‍ ലീഗ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തു കുമാര്‍,സലീന ഷണ്മുഖം, ചന്ദ്ര വിക്രം,അനിതാ ബാബു തുടങ്ങിയ വര് പങ്കെടുത്തു.