അലനല്ലൂർ: മനുഷ്യമനസ്സുകളിൽ സൗഹാർദ്ദത്തിന്റെയും ധാർമിക തയുടെയും പുതുനാമ്പുകൾ തീർക്കുക എന്ന ലക്ഷ്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി സംഘടിപ്പിക്കുന്ന അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനം വെ ള്ളി,ശനി ദിവസങ്ങളില്‍ അലനല്ലൂർ ചന്തപ്പടിയിൽ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറിൽ നടക്കും.
“ധാർമിക ജീവിതം സുരക്ഷിത സമൂഹം” എന്ന പ്രമേയത്തിൽ സം ഘടിപ്പിക്കുന്ന സമ്മേളനം നാളെ വൈകുന്നേരം 7 മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യും. മണ്ഡലം ജോയിന്റ് സെക്രട്ടറി വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിക്കും.
വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി “സൽ ഗുണ സമ്പന്നരാകാം” എന്ന വിഷയത്തിലും, വിസ്ഡം യൂത്ത് സം സ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി “നന്മയുടെ കൈത്തിരിയേന്താം” എന്ന വിഷയത്തിലും, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബ്നു സലീം “അതിജീവനത്തിന്റെ നേർവഴി” എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.കെ. ത്വൽഹത്ത് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ റിഷാദ് അൽ ഹികമി പൂക്കാടഞ്ചേരി, വിസ്‌ഡം യൂത്ത് അലനല്ലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി, വിസ്‌ഡം അലനല്ലൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി ജാഫർ തടിയംപറമ്പ് എന്നിവർ പ്രസംഗിക്കും.
ശനി രാവിലെ 7 മണിക്ക് നടക്കുന്ന ദഅവ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മുഹമ്മദ് അൻവർ ഉദ്ഘാടനം ചെ യ്യും. വിസ്ഡം അലനല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സി.പി.ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിക്കും. പി. മുജീബ് സലഫി, വി.പി. ബഷീർ, കെ. ഷിഹാസ്, ഷറഫുദ്ദീൻ ശറഫി എന്നിവർ പ്രസംഗിക്കും. രാവിലെ 8 മണിക്ക് നടക്കുന്ന ബാലസമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നൂറുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുൽഫീക്കർ പാലക്കാഴി അധ്യക്ഷത വഹിക്കും. അംജദ് മദനി, വിസ്‌ഡം ബാലാവേദി ജില്ലാ കൺവീനർ സാജിദ് പുതുനഗരം, മണ്ഡലം കൺവീനർ അസ്‌ലം പാലക്കടവ്, ഫാരിസ് തടിയംപറമ്പ് എന്നിവർ ക്ലാസെടുക്കും.
ഉച്ചക്ക് 1 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം വിസ്ഡം വിമൺ സം സ്ഥാന ജനറൽ സെക്രട്ടറി ഡോ. റസീല ഉദ്ഘാടനം ചെയ്യും. അല നല്ലൂർ മണ്ഡലം പ്രസിഡന്റ് സലീന പാലക്കാഴി അധ്യക്ഷത വഹി ക്കും. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത മുഖ്യാ തിഥിയാകും.വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് കാ യക്കൊടി “വീട്ടിലെ വെളിച്ചമാകാം” എന്ന വിഷയ ത്തിലും, ജാമി അഃ അൽ ഹിന്ദ് പ്രൊഫസർ സി.കെ. മൂസ സ്വലാഹി “ആരാധന ആത്മാർത്ഥമാകണം” എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. വിസ്ഡം വിമൺ അലനല്ലൂർ മണ്ഡലം സെക്രട്ടറി സക്കീന അലനല്ലൂർ, ട്രഷറർ മുംതാസ് ചിരട്ടക്കുളം എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം 4 മണിക്ക് “ഇന്ത്യ; നമുക്ക് നഷ്ടപ്പെടരുത്” എന്ന പ്ര മേയത്തിൽ നടക്കുന്ന സൗഹൃദ സമ്മേളനം വിസ്ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്യും. നേർപഥം വാരിക എഡിറ്റർ ഉസ്മാൻ പാലക്കാഴി അധ്യക്ഷത വഹിക്കും.വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിഷാദ് സലഫി പട്ടാമ്പി വിഷയാ വതരണം നടത്തും. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമ ണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, യൂത്ത് ലീഗ് മണ്ണാ ർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീർ പഴേരി, വി സ്‌ഡം യൂത്ത് പാലക്കാട് ജില്ലാ പ്രവർത്തക സമിതി അംഗം ഷരീഫ് കാര, മണ്ഡലം ട്രഷറർ ഫിറോസ്ഖാൻ സ്വലാഹി, വിസ്ഡം സ്റ്റുഡ ന്റ്സ് മണ്ഡലം സെക്രട്ടറി ശാനിബ് അൽ ഹികമി എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിസ്ഡം അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ടി.കെ. സദഖത്തുല്ല അധ്യക്ഷത വഹിക്കും.ജാമിഅഃ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് “ചൂഷണ മുക്തമായ ആദർശം” എന്ന വിഷയത്തിലും, പ്രമുഖ പ്രഭാഷൻ മുജാഹിദ് ബാലുശ്ശേരി “മരണമെത്തും മുമ്പേ” എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. വിസ്‌ഡം മണ്ഡലം സെക്രട്ടറി എം. സുധീർ ഉമ്മർ, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് കെ.പി. ഉണ്ണീൻബാപ്പു എന്നിവർ പ്രസംഗിക്കും.