പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖ ലയിലെ യുവ തി – യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുമായി രൂപംനല്‍കിയ ഗോത്രകിരണം നൂതനമായ പദ്ധതിയാണെന്നും ചരിത്രത്തിലെ നാഴികകല്ലായി ഇത് മാറുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാപഞ്ചായ ത്തില്‍ ഗോത്രകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗോത്ര സമൂഹത്തിന് ഇനിയും പുതിയ സമൂഹത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. പൊതുസമൂഹവുമായി സഹകരിച്ചു പോവാന്‍ അവ ര്‍ക്ക് അറിയില്ല. അവര്‍ക്ക് അവരുടേതായ സാംസ്‌കാരിക രീതിയു ണ്ട് വികസനത്തിന്റെ പേരില്‍ നമ്മള്‍ നമ്മുടെ ആഗ്രഹങ്ങള്‍ അവ രിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഗോത്ര വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കേ ണ്ടത് അനിവാര്യമാണ്. അതിനുള്ള ഏറ്റവും നല്ല വഴി വിദ്യാഭ്യാസ മാണ്. ഗോത്രവിഭാഗത്തിലുള്ളവര്‍ക്ക് ഏതറ്റംവരെയും പഠിക്കാനു ള്ള സാഹചര്യം കേരളത്തിലുണ്ട് കേരളത്തില്‍ മാത്രമാണ് അത് ഉള്ളത്. വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍ നല്‍കുന്നതിലൂടെയും മാത്രമേ അവരെ മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ . ഗോ ത്ര വിഭാഗത്തിലെ പുതിയ തലമുറയെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിക്കണം. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൃത്യമായ വേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പു വരുത്തണം. അതിലൂടെ മാത്ര മേ സമൂഹത്തില്‍ അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. ഗോത്ര കിരണംപദ്ധതി അത്തരത്തില്‍ വലിയ മാറ്റമാവും സമൂഹത്തില്‍ ഉണ്ടാക്കുകയെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍പരമായ അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അതിനനുസൃതമായി പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കു ന്നതിനും അടിസ്ഥാന വിദ്യാഭ്യാസം നേടിയവര്‍ക്ക് നൈപുണ്യ പരി ശീലനം നല്‍കുന്നതിനും പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുത്തി സ്വയം സംരഭകരാവാന്‍ പ്രോല്‍സാഹിപ്പിക്കുകയു മാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസവും ജോലിയും നേടുന്ന നൂറുകണക്കിനാളുകള്‍ ഗോത്ര വിഭാഗത്തില്‍ നിന്നും ഉണ്ടാവണം. എങ്കില്‍ മാത്രമെ കോളനികളില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയു. അതിലൂടെ മാത്രമെ ലഹരി ഉപ യോഗത്തില്‍ നിന്നും പുറത്ത് കൊണ്ട് വരാന്‍ സാധിക്കു. അതിനാ യാണ് സര്‍ക്കാര്‍ പോലീസില്‍ പ്രത്യേക റിക്രൂട്ട്മെന്റിലൂടെ 100 ഗോത്ര വിഭാഗക്കാരെ ഉള്‍പ്പെടുത്തിയത്. എക്സൈസിലും അത്ത രത്തില്‍ 100 പേര്‍ക്ക് നിയമനം നല്‍കാന്‍ പോവുന്നതായും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ അട്ടപ്പാടി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ ദേവികുളം പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം  5000 ഗുണഭോക്താക്കളെ കണ്ടെത്തി അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കുടും ബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വിവിധ നൈപുണ്യ പരിശീലന പരിപാടികളെയും സംയോ ജിപ്പിച്ച്കൊണ്ടുള്ള വികസന പരിശീലന പരിപാടിയാണ് പദ്ധതിയി ലൂടെ ആസൂത്രണം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായ പരി പാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാഥിതിയായി, പാല ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഇ.ചന്ദ്രബാബു, കു ടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ഗവേണിം ഗ് ബോഡി അംഗം മരുതി മുരുകന്‍, കുടുംബശ്രീ സി.ഡി.എസ്. ചെയ ര്‍പേഴ്‌സണ്‍ റീത്ത, കുടുംബശ്രീ അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ മനോജ് ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!