മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതി ക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.തെങ്കര ആനമൂളി പാണ ക്കാടന്‍ വീട്ടില്‍ ഫസല്‍ (34) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരി യായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.മെയ് ആറിനായി രുന്നു സംഭവം.മാതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നത്.തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയാ യിരുന്നു.ചൈല്‍ഡ് ലൈനിന്നുള്ള നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ ഐ വിജയമണി,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സീന, സിവില്‍ പൊലീസ് ഓഫീസര്‍ കമറുദ്ദീന്‍ എന്നിവരടങ്ങിയ സംഘ മാണ് പ്രതിയെ അറസ്റ്റു ചെയ്തത്.മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!