പാലക്കാട്: മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസില്‍ 25 പ്ര തികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാ ലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേ സില്‍ മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡ ന്റ് ഉള്‍പ്പടെ 25 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയി രുന്നു.2013 നവംബര്‍ 13ന് സിപിഎം പ്രവര്‍ത്തകരായ പള്ളത്ത് നൂ റുദ്ദീന്‍ (40),ഹംസ (കുഞ്ഞുഹംസ 45) എന്നിവര്‍ കൊല്ലപ്പെട്ട കേസി ലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ ജഡ്ജ് ടി.എച്ച് രജിത വിധി ച്ചത്. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം സിദ്ദീഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുമ്പ് മരിച്ചു പ്രതിപ്പട്ടിക യില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൊലപാതകം നടക്കുമ്പോള്‍ പ്രായ പൂര്‍ത്തിയായിരുന്നില്ല.
രാഷ്ട്രീയ വ്യക്തിവിരോധവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘ ര്‍ഷവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തി ല്‍ പറയുന്നു.സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് 1998ല്‍ കല്ലാംകുഴി പാലയ്ക്കാപറമ്പില്‍ മുഹമ്മദ് വധിക്കപ്പെട്ടകേസില്‍ പ്രതികളായി രുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും.2007ല്‍ കോടതി പ്രതികളെ വിട്ടയച്ചിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സംഘടനയ്ക്കു വേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വീണ്ടും പ്ര കോപനത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ഹംസ പണപ്പിരുവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.പിരിവിനെതിരെ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയതോടെ പ്രശ്‌നത്തി ന് രാഷ്ട്രീയമാനം കൈവന്നു.സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നട ത്തിയ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.ഇവരെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ കൊണ്ട് പോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്.കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരന്‍ കു ഞ്ഞുമുഹമ്മദിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റി രുന്നു.കുഞ്ഞുമുഹമ്മദായിരുന്നു നിര്‍ണായക സാക്ഷി.കേസില്‍ 27 പേരെ പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു, തൊണ്ണൂ റിലേറെ സാക്ഷികളെ വിസ്തരിച്ചു.
കേസിന്റെ വിചാരണ നീളുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കു ടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു.കൊലപാതകം നടന്നു ഏഴ് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരഭിച്ചത്.2016ലെ നിയ മസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രധാന പ്ര ചാരണ വിഷയമായിരുന്നു ഇരട്ടക്കൊലപാതകം.ഡിവൈഎസ്പി എസ് ഷറഫുദ്ദീന്‍,ഇന്‍സ്‌പെക്ടര്‍ കെ അനില്‍കുമാര്‍,എസ് ഐ ദീപകുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവര്‍:
പാലയ്ക്കാ പറമ്പില്‍ അബ്ദുല്‍ ജലീല്‍,തൃക്കളൂര്‍ കല്ലാങ്കുഴി പല യക്കോടന്‍ സലാഹുദ്ദീന്‍,മങ്ങാട്ടുതൊടി ഷമീര്‍,അക്കിയംപാടം കത്തിച്ചാലില്‍ സുലൈമാന്‍,മങ്ങോട്ടുതൊടി അമിര്‍,തെക്കുംപു റയന്‍ ഹംസ,ചീനത്ത് ഫാസില്‍,തെക്കുംപുറയന്‍ ഫാസില്‍.എം. റാഷിദ് (ബാപ്പുട്ടി),ഇസ്മായില്‍ (ഇപ്പായി),സലിം,നൗഷാദ് (പാണ്ടി നൗഷാദ്),സെയ്താലി,താജുദ്ദീന്‍,ഷഹീര്‍,അംജാദ്,മുഹമ്മദ് മുബ ഷീര്‍,മുഹമ്മദ് മുഹസിന്‍,നിജാസ് ഷമീം,സുലൈമാന്‍. പ്രൊസി ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ടി.സി കൃഷ്ണന്‍ നാരായണന്‍ ഹാജരായി.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ