അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഷണം.സിസിടിവി ക്യാമറയും പാലിയേറ്റീവ് സംഭാ വന പെട്ടിയിലെ പണവും കവര്‍ന്നു.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.പ്രധാന അധ്യാപികയുടെ മുറിയി ലേയും സ്റ്റാഫ് റൂമിലേയും പൂട്ട് തകര്‍ത്തിട്ടുണ്ട്.പ്രധാന അധ്യാപിക യുടെ മുറിയിലുണ്ടായിരുന്ന പാലിയേറ്റീവ് സംഭാവന പെട്ടിയുടെ ചില്ല് തകര്‍ത്താണ് പണം അപഹരിച്ചത്.സ്‌കൂളിന്റെ ഹാളിലുള്ള രണ്ട് സിസിടിവി ക്യാമറകളില്‍ ഒന്ന് തകര്‍ത്ത് മറ്റൊന്ന് മോഷ്ടിക്കു കയും ചെയ്തു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ പൊലീസ്,വിരലടയാള വിദഗ്ദ്ധര്‍,ഡോഗ് സ്‌ക്വാഡ് എ ന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.നാട്ടുകല്‍ പൊലീസ് അന്വേഷണം ആരംഭി ച്ചു.സ്‌കൂളിലേയും സമീപത്തെ കടകളിലേയും സിസിടിവി ദൃശ്യ ങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുകുളം അത്താണിപ്പടിയില്‍ പൂട്ടി യിട്ട വീട്ടിലും മോഷണം നടന്നിരുന്നു.തുര്‍ക്കി ഷമീറിന്റെ വീട്ടില്‍ നിന്നും എട്ട് പവനും അയ്യായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അലനല്ലൂ രില്‍ മോഷണം ആവര്‍ത്തിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കു ന്നുണ്ട്.
