മണ്ണാര്‍ക്കാട്: ദേശീയപാതയോരത്ത് എംഇഎസ് കല്ലടി കോളേജിന് മുന്നിലെ മുഹമ്മദ് മുസ്തഫ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം പൊളി ക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി രംഗത്ത്.സ്മാരകത്തിന് കീഴിലൂടെ പോകുന്ന കുടിവെള്ള പൊപ്പ് തകരുന്നതുമായി ബന്ധ പ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ മൂലമാണ് സ്മാരകം പൊളിക്കുന്ന തിന് കാലതാമസമുണ്ടാകുന്നതെന്ന് ഏരിയ സെക്രട്ടറി മാലിക്ക് പ്രസിഡന്റ് ഹരികര്‍ണന്‍ എന്നിവര്‍ വ്യക്തമാക്കി.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് നീക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാ ണ്.രണ്ടോ മൂന്നോ ദിവസത്തിനകം സ്മാരകം പൊളിക്കാനിരിക്കു കയാണ്.ഇത് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകളുടെ ഇടപെടല്‍ മൂലമാണെന്ന് വരുത്തി തീര്‍ക്കാനും വിദ്യാര്‍ത്ഥി ക ളേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

സര്‍ക്കാര്‍ ജനങ്ങളുടെ നന്‍മയ്ക്കും ഉന്നമനത്തിനും വേണ്ടി നട ത്തുന്ന വികസന പദ്ധതികള്‍ക്ക് എതിരല്ലെന്നും കുപ്രചരണങ്ങ ളിലൂടെ ഇടതുപക്ഷത്തേയും എസ്‌ഐയേയും കരിവാരി തേച്ച് സ്വയം പ്രശസ്തരാകാനും റീച്ചുണ്ടാക്കാനും ശ്രമിക്കുന്നവരെ തിരി ച്ചറിയണമെന്നും എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!