അലനല്ലൂര്‍: കണ്ണംകുണ്ടിന് സമീപം കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളു ടെ നാശനഷ്ടം.പഞ്ചായത്ത് മിനി സ്റ്റേഡിയം ജംഗ്ഷനില്‍ ഗ്യാസ് സ്റ്റൗ, ആക്‌സസറീസ്,മിക്‌സി തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ വില്‍ ക്കുന്ന ബ്ലുഫയര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് തീപി ടിത്തമുണ്ടായത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭ വം.

ഞായറാഴ്ചയായിരുന്നതിനാല്‍ കട അവധിയായിരുന്നു.കടയില്‍ നി ന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് കട ഉടമ സി.എ ഷാജഹാനേയും നാട്ടുകാരേയും വിവരമറിയിച്ച ത്.നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച് തീയണക്കുകയായിരുന്നു. സമ യോചിതമായ ഇടപെടല്‍ മൂലം മറ്റു റൂമുകളിലേക്ക് തീപടരുന്നത് ഒഴിവായി.

നാല് മുറികളുള്ള സ്ഥാപനത്തിലെ ഒരു മുറിയിലെ മുഴുവന്‍ സ്റ്റോ ക്കുകളും കത്തിനശിച്ചു.ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നതായി ഉടമ സി.എ ഷാജഹാന്‍ പറഞ്ഞു.ഷോര്‍ട്ട് സെര്‍ക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വ്യാ പാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡ ന്റ് ബാബു മൈക്രോട്ടെക്ക്, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, ബഷീര്‍, ആരിഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!