മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജ നെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പൊലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനം.അഗളി ഡിവൈ എസ്പി നേതൃത്വം നല്‍കും.ജില്ലാ കലക്ടര്‍,ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയാ യതെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. സ്വകാര്യച ടങ്ങില്‍ പങ്കെടുക്കാന്‍ മണ്ണാര്‍ക്കാടെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്ത കരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
കഴിഞ്ഞ മാസം 28 വരെ രാജന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരു ന്നതായാണ് വ്യക്തമായിട്ടുള്ളത്.ഇതിന് ശേഷം കാര്യമായ ഉപയോ ഗമുണ്ടാകാത്തതിനാലാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിക്കാ തെ പോകുന്നത്.തിരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാ യും മന്ത്രി പറഞ്ഞു.മെയ് മൂന്നിനാണ് രാജനെ കാണാതായത്.
ഈ മാസം മൂന്നിനാണ് വനത്തിലെ താമസ സ്ഥലത്ത് നിന്നും രാജ നെ കാണാതായത്.മുണ്ടും,ടോര്‍ച്ചും,ചെരിപ്പും സമീപത്ത് കണ്ടെ ത്തിയിരുന്നു.തുടര്‍ന്ന് വനം ജീവനക്കാര്‍,വയനാട്ടില്‍ നിന്നുള്ള ട്രാക്കിങ് വിദഗ്ദ്ധര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുള്‍ പ്പടെ മുന്നൂറോളം വരുന്ന സംഘം തുടര്‍ച്ചയായി നാല് ദിവസത്തോ ളം വനം അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല.ഇതോടെ രാജനെ വന്യമൃഗം ആക്രമിച്ചതല്ലെന്ന നിഗമനത്തിലെത്തിച്ചേരു കായിരുന്നു അധികൃതരും ബന്ധുക്കളും.മകളുടെ വിവാഹത്തിന് ബന്ധുക്കളേയും അയല്‍ക്കാരേയും ക്ഷണിക്കാന്‍ 20ന് തിരികെ യെത്താമെന്ന് ബന്ധുക്കളോട് പറഞ്ഞാണേ്രത രാജന്‍ സൈരന്ധ്രി യിലേക്ക് ജോലിക്ക് പോയത്.