കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്ററിനു കീഴിലുള്ളവനിതാവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസന്‍ ഫ്‌ലാഗ്ഓഫ്‌ചെയ്തു. തൃശ്ശൂര്‍ കാഴ്ചബംഗ്ലാവ്, മ്യൂസിയം, ആതിരപ്പിള്ളി, വാഴച്ചാല്‍,തുമ്പൂര്‍മൂഴി എന്നിവിടങ്ങള്‍സന്ദര്‍ശിച്ചു. കുട്ടികളടക്കം60 പേര്‍ യാത്രയില്‍ പങ്കെടുത്തു. യാത്ര നല്ലൊരു അനു ഭവമായി മാറിയെന്നും ആസ്വദിക്കാനായെന്നും സീനിയര്‍ അംഗം ലീലഫീഡ്ബാക്ക് സെഷനില്‍വ്യക്തമാക്കി. മടക്കത്തില്‍ കുതിരാന്‍ തുരങ്കംവഴിയുള്ള രാത്രിയാത്ര മിക്കവര്‍ക്കും ആദ്യാനുഭവമായിരു ന്നു. വിനോദ യാത്രക്ക് വനിതാവേദിപ്രസിഡന്റ് ഭാരതി ശ്രീധര്‍, സെക്രട്ടറി രാധ.പി,ലൈബ്രേറിയന്‍ സത്യഭാമ,ഉഷാകുമാരി.സി, രാധിക,ചന്ദ്രദാസന്‍,രാമകൃഷ്ണന്‍,ശങ്കരനാരായണന്‍,ശിവശങ്കരന്‍ , ബിജു എന്നിവര്‍നേതൃത്വം നല്‍കി.