തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.സം സ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്ന തുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പ ശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ഓൺലൈനായി സർവ്വകക്ഷി യോഗം ചേർന്നത്. യോഗ തീരു മാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതി യെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമ സ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടി തോരണങ്ങൾ കെട്ടാൻ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ്ഗതട സ്സമുണ്ടാക്കാതെ താൽക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതി യോടെ കൊടിതോരണങ്ങൾ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെ ന്നും പരിപാടിക്കുശേഷം എപ്പോൾ നീക്കം ചെയ്യുമെന്നും മുൻകൂട്ടി വ്യക്തമാക്കണം.


പൊതുയിടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാ കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പി ക്കരുത്. യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി.പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, എ. വിജയരാഘവൻ (സി.പി.ഐ (എം)), മരിയപുരം ശ്രീകുമാർ (കോൺഗ്രസ്), പി. കെ. കുഞ്ഞാലി ക്കുട്ടി (ഐ. യു. എം. എൽ), ഇ. ചന്ദ്രശേഖരൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), മോൻസ് ജോസഫ് (കേരള കോൺ ഗ്രസ്), മാത്യു ടി. തോമസ് (ജനതാദൾ എസ്), കെ. ആർ. രാജൻ (എൻ. സി. പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആർ. എസ്. പി – ലെനിനിസ്റ്റ്), സി. കൃഷ്ണകുമാർ (ബി. ജെ. പി), വി. സുരേന്ദ്രൻ പിള്ള (ലോകതാന്ത്രിക് ജനതാദൾ), പി. സി. ജോസഫ് (ജ നാധിപത്യ കേരള കോൺഗ്രസ്) എന്നിവർ യോഗത്തിൽ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!