മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈ സേഷന്‍ 27 ന് നടക്കും.അഞ്ചു വയസ്സിന് താഴെയുള്ള 217728 കുട്ടി കള്‍ക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോ വിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരും വോളണ്ടിയറുമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക.4508 വോളണ്ടിയര്‍മാരെ ഇതിനായി തയ്യാറാ ക്കിയിട്ടുണ്ട്. തുള്ളിമരുന്ന് വിതരണത്തിനായി 2254ബൂത്തുകള്‍് സജ്ജീകരിച്ചിട്ടുണ്ട് .ഇതില്‍ 65 ട്രാന്‍സിറ്റ് പോയിന്റുകളും, മൂന്ന് മേള ബസാറുകളും, 71 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും. തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധസം ഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ പ്രവര്‍ത്തി ക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ ത്ത കര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടിയെ കൊണ്ടുപോയി തുള്ളി മരുന്ന് നല്‍കണ്ടേതാണ്.