മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരായി കൊലപ്പെട്ട അട്ടപ്പാടി മ ധുവിന്റെ കേസ് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി അടുത്ത മാസ ത്തേക്ക് മാറ്റി.മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെഎസ് മധു വാണ് ഇന്ന് കേസ് പരിഗണിച്ചത്.കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഡി ജിറ്റല്‍ തെളിവുകളില്‍ ചിലത് സാങ്കേതിക തകരാറ് കാണിക്കുന്ന തായും കുറ്റപത്രത്തിന്റെ പകര്‍പ്പ് വ്യക്തതയില്ലാത്തതാണെന്നും പ്രതിഭാഗം ്അഭിഭാഷകര്‍ ഇന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടു ത്തി.സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്നും ആവ ശ്യപ്പെട്ടു.ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കുന്നതിനുള്ള സാങ്കേ തിക സഹായത്തിനും കുറ്റപത്രത്തിന്റെ വ്യക്തമായ പകര്‍പ്പുകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു.സംഭവ സ്ഥ ലം സന്ദര്‍ശിക്കുന്നതിന് വനംവകുപ്പിന് എതിര്‍പ്പില്ലെന്ന അറിയി ച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന് കോടതി അനുമതി നല്‍കി. കേസ് മാര്‍ച്ച് നാലിന് പരിഗണിക്കും.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജന്ദ്രന്‍,അഡീഷണല്‍ പ്രൊസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ എ ന്നിവര്‍ കോടതിയില്‍ ഹാജരായി.16 പ്രതികളും ഹാജരായി. മധുവി ന്റെ അമ്മ മല്ലി,സഹോദരി സരസു എന്നിവരും കോടതിയിലെത്തി യിരുന്നു.