കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷ ത്തെ എസ്.ടി വികസന ഫണ്ട് മുഴുവന്‍ ചെലവഴിച്ച് ജില്ലയില്‍ ഒന്നാ മതായി. നാലു പ്രൊജക്റ്റുകളിലായി നടപ്പിലാക്കിയ പദ്ധതികളില്‍ 4.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്.അഗതി രഹിത കേരളം പദ്ധതി, ലൈഫ് ടു ഭവന പദ്ധതി, പുല്ലൂനി എസ്.ടി കോളനി കിണര്‍ നിര്‍മ്മാ ണം, ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് എന്നിങ്ങനെയുളള പദ്ധതിക ളാണ് ആദിവാസി വിഭാഗത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദി ക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത്. കൂടാതെ പട്ടിക ജാതി ക്ഷേമത്തിന് നീക്കി വെച്ച ഫണ്ടില്‍ 75 ശതമാനം തുകയും ഇതുവരെയായി ചിലവഴിച്ചു. പദ്ധതി നിര്‍വഹണത്തില്‍ മണ്ണാര്‍ ക്കാട് ബ്ലോക്ക് പരിധിയില്‍ 67 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജില്ലയില്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന് ഏഴാം സ്ഥാനവുമുണ്ട്. പദ്ധതി നിര്‍വഹണ ഉദ്യോഗ സ്ഥരുടെ യോഗങ്ങള്‍ യഥാസമയം വിളിച്ച് വിലയിരുത്തിയാണ് ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടിയുടെ നേതൃത്വ ത്തിലുളള ഭരണ സമിതി പദ്ധതി നിര്‍വഹണത്തില്‍ നേതൃത്വം നല്‍കുന്നത്.