പാലക്കാട്: പിന്നോക്ക ക്ഷേമ വകുപ്പിനെ കൂടുതല്‍ മെച്ചപ്പെടുത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.65 ശത മാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വേഗ ത്തില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെ ന്നും എല്ലാ ജില്ലകളിലും പിന്നോക്ക വിഭാഗ വികസന വകുപ്പ് ഓഫീ സുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി പറ ഞ്ഞു. തൃശൂര്‍,മലപ്പുറം, പാലക്കാട്,എന്നീ ജില്ലകള്‍ക്ക് വേണ്ടിയാണ് പാലക്കാട് പുതിയ മേഖല ഓഫീസ് ആരംഭിച്ചതെന്നും മന്ത്രി പറ ഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി യില്‍ ഷാഫി പറമ്പില്‍ എം. എല്‍. എ.അധ്യക്ഷനായി. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ജി. സിദ്ധാര്‍ത്ഥന്‍, എം.എല്‍. എമാരായ കെ. ബാബു,പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്ത കുമാരി, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍, സംസ്ഥാന പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെ യര്‍മാന്‍ കെ. പ്രസാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. എസ്.ശ്രീജ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.