തിരുവനന്തപുരം: സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വ കുപ്പ് യാഥാർത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിർവ്വഹണത്തി ലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാട് അനു സരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വ കുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന ങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ത്രിതല പഞ്ചായത്തു കൾക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവി ൽ വരുന്നതോടെ ഇത് സാധ്യമാവുമെന്ന് മന്ത്രി വ്യക്തമാക്കി.ആസൂ ത്രണ പദ്ധതികൾ തയ്യാറാക്കി ഊർജ്ജിതമായി നടപ്പിലാക്കാൻ വിവി ധ തട്ടുകളിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള ഏ കോപനം വഴി സാധിക്കും. ആസൂത്രണ പ്രക്രിയയും വിവിധ സേവന പ്രദാന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരവും അ നിവാര്യവുമായ ഉത്തരവാദിത്തങ്ങളും ഏകീകൃതസ്വഭാവത്തോടെ യും നിലവാരമുള്ള പ്രവർത്തന മികവോടെയും നടപ്പിലാക്കുന്നു എ ന്ന് ഉറപ്പുവരുത്താൻ ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സാധി ക്കും. വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധ തികളാക്കി മാറ്റി വികസന നേട്ടങ്ങൾ ഉയർത്താനും ഏകോപനം സ ഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സംസ്ഥാനതലത്തിൽ പൊ തുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽവരും. ഇതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവർ ത്തനം കൂടുതൽ കാര്യക്ഷമമാവും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാനും സാധിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായ സാങ്കേതിക വിഭാഗം ജീ വനക്കാരായ എഞ്ചിനീയറിംഗ്, നഗര-ഗ്രാമാസൂത്രണം, പൊതുജനാ രോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം തദ്ദേശ സ്ഥാപനങ്ങൾക്കും ആസൂത്രണ സമിതികൾക്കും മെച്ചപ്പെട്ട നില യിൽ ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
വിവിധ തട്ടുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടേ യും മറ്റ് ജീവനക്കാരുടേയും ഭരണപരമായ മേൽനോട്ടം നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ക്കാണ്. പ്രവർത്തന ഏകോപനത്തിന് ഇത് തടസ്സമാണ്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാകുന്നതിലൂടെ ഇപ്പോൾ നേരിടുന്ന ഏകോപനമില്ലായ്മയുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുവാനും അധികാര വികേന്ദ്രീകരണത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.