കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍, ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള,പ്രധാനാധ്യാപിക എ.രമണി,മാനേജര്‍ റഷീദ് കല്ലടി,പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എം. പി.സാദിഖ്,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബാബു ആലായ ന്‍,പി.ശ്യാമപ്രസാദ്,ഹമീദ് കൊമ്പത്ത്,പി.ഇ.സുധ,ആദില,നീനു സംസാരിച്ചു.സ്‌കൂള്‍ ഹരിതസേന തയ്യാറാക്കിയ സ്‌കൂള്‍ ഭരണഘ ടന എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ പ്രകാശനം ചെയ്തു.എ.ഫാത്തിമ നസ്ഹ ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു.ചാര്‍ട്ട് പ്രദര്‍ശനം, ഭരണഘടന ക്വിസ് തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!