മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഇനിയും ആവര്‍ത്തി ക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ സ ന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
അട്ടപ്പാടിയിലെ ആരോഗ്യ സംവിധാനം പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ ത്തിക്കാനാവശ്യമായ ഇടപെടല്‍ വകുപ്പ് മന്ത്രിയില്‍ നിന്നും ആരോ ഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഇക്കാര്യം മന്ത്രിയേയും ഉദ്യോഗസ്ഥരേയും പട്ടികവര്‍ഗ വകുപ്പ് മന്ത്രിയേയും അറിയിക്കും.ശിശുമരണങ്ങളില്‍ ആരോഗ്യ വകുപ്പി ന്റെ അലസത പ്രകടമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടി യില്‍ ശിശുമരണങ്ങള്‍ സംഭവിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സംവിധാ നങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ശിശുമരണം നന്നേ കുറച്ച് വന്നതാണ്.എന്നാല്‍ ഇപ്പോള്‍ അട്ടപ്പാടിയിലെ ആരോഗ്യ സം വിധാനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്.നേരത്തെ കൃത്യ മാ യി യോഗം ചേരുകയും കാര്യങ്ങള്‍ വിലയിരുത്തുകയും പരിഹാരം കാണുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം വീഴ്ച സം ഭവിച്ചിരിക്കുകയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
കോട്ടത്തറയിലെ ആശുപത്രിയില്‍ ആദിവാസികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നത് ഖേദകരമാണെന്ന് കുട്ടിയുടെ ബന്ധു വായ അരുണ്‍ പ്രതികരിച്ചു.